ജലനിധിയിൽ അക്കൗണ്ട്‌സ് ഓഫീസർ നിയമനം: അവസാന ദിവസം ജൂലൈ 31

JALANIDHI

📍 Kannur

🎓 Qualification Graduate
💼 Job Type Onsite
📅 Last Date 31/07/2026 12:00 am

കേരള റൂറൽ വാട്ടർ സപ്ലൈ ആൻഡ് സാനിറ്റേഷൻ ഏജൻസി (KRWSA) ഇടുക്കി, കണ്ണൂർ റീജണൽ പ്രോജക്റ്റ് മാനേജ്‌മെന്റ് യൂണിറ്റുകളിൽ അക്കൗണ്ട്‌സ് ഓഫീസർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ഉദ്യോഗസ്ഥരെ നിയമിക്കുന്നു. സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, സെക്രട്ടേറിയേറ്റ് ഫിനാൻസ് വിഭാഗം എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർക്ക് അവസരം.

യോഗ്യതകൾ:

  • അക്കൗണ്ട്‌സ് ഓഫീസർ റാങ്കിലോ അല്ലെങ്കിൽ തത്തുല്യ തസ്തികയിലോ ജോലി ചെയ്യുന്നവർ.
  • അക്കൗണ്ട്‌സ് വിഭാഗത്തിൽ ചുരുങ്ങിയത് എട്ട് വർഷത്തെ സേവന പരിചയം.
  • സർക്കാർ സഹായത്തോടെയുള്ള വികസന പദ്ധതികളിൽ കമ്പ്യൂട്ടർ അധിഷ്ഠിത അക്കൗണ്ടിംഗിൽ അഞ്ച് വർഷത്തെ പ്രവർത്തിപരിചയം അഭികാമ്യം.

അപേക്ഷ സമർപ്പിക്കേണ്ട രീതി: നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ, ബന്ധപ്പെട്ട വകുപ്പ് മേധാവിയുടെ എൻ.ഒ.സി (NOC) സഹിതം താഴെ പറയുന്ന വിലാസത്തിൽ അയക്കേണ്ടതാണ്.

വിലാസം: എക്സിക്യൂട്ടീവ് ഡയറക്ടർ, കേരള റൂറൽ വാട്ടർ സപ്ലൈ ആൻഡ് സാനിറ്റേഷൻ ഏജൻസി (KRWSA), ജലഭവൻ, വെള്ളയമ്പലം, തിരുവനന്തപുരം – 695033.

കൂടുതൽ വിവരങ്ങൾക്ക്:

  • ഫോൺ: 0471-2337002, 2337003, 2337005
  • ഇമെയിൽ: jalanidhikrwsa@gmail.com
  • ഔദ്യോഗിക വെബ്സൈറ്റ്: https://jalanidhi.kerala.gov.in

അപേക്ഷകൾ 2026 ജൂലൈ 31-നകം ഓഫീസിൽ ലഭിക്കണം. യോഗ്യരായ ഉദ്യോഗസ്ഥർക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.

നോട്ടിഫിക്കേഷൻ കിട്ടാൻ ക്ലിക്ക് ചെയ്യൂ

ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ഇപ്പോൾ തന്നെ അംഗമാകൂ: https://whatsapp.com/channel/0029VbDOmz3DzgT83lMzu01s

error: Content is protected !!
Scroll to Top
Chat on WhatsApp 1