കേരള കാഷ്യൂ ബോർഡിൽ മികച്ച അവസരം: മാനേജർ, ബി.ഡി.ഇ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

Kerala Cashew Board Limited

📍 India

🎓 Qualification Graduate
💼 Job Type Onsite
📅 Last Date 17/07/2026 5:00 pm

കേരള സർക്കാരിന് കീഴിലുള്ള പ്രമുഖ പൊതുമേഖലാ സ്ഥാപനമായ കേരള കാഷ്യൂ ബോർഡ് ലിമിറ്റഡ് (Kerala Cashew Board Limited) വിവിധ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. മാനേജർ (Procurement & Marketing), ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് (BDE) എന്നീ തസ്തികകളിലാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (CMD) വഴിയാണ് ഈ നിയമന നടപടികൾ നടക്കുന്നത്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് ജൂലൈ 17-നകം ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

ഒഴിവുകളും യോഗ്യതാ മാനദണ്ഡങ്ങളും

ഈ നിയമനത്തിൽ രണ്ട് തസ്തികകളാണുള്ളത്. ഓരോ തസ്തികയുടെയും വിശദാംശങ്ങൾ താഴെ നൽകുന്നു:

1. മാനേജർ (Procurement & Marketing)

  • ഒഴിവുകൾ: 01
  • വിദ്യാഭ്യാസ യോഗ്യത: എം.ബി.എ (മാർക്കറ്റിങ്), എം.ബി.എ അഗ്രി ബിസിനസ് മാനേജ്‌മെന്റ് അല്ലെങ്കിൽ ഇതിന് തുല്യമായ ബിരുദാനന്തര ബിരുദം.
  • പ്രവൃത്തിപരിചയം: Prourement മേഖലയിൽ കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്. മാർക്കറ്റിങ് രംഗത്തുള്ള പരിചയം അധിക യോഗ്യതയായി കണക്കാക്കും.
  • മുൻഗണന: സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിലോ കാർഷിക ഉൽപ്പന്നങ്ങളുടെ സംഭരണത്തിലോ പ്രവർത്തിപരിചയമുള്ളവർക്കും, e-Tendering, MS Office, Social Media Management, AI Tools എന്നിവയിൽ അറിവുള്ളവർക്കും മുൻഗണന ലഭിക്കും. ഇംഗ്ലീഷിലും മലയാളത്തിലും മികച്ച ആശയവിനിമയ ശേഷി അനിവാര്യമാണ്.
  • പ്രായപരിധി: 2026 ജൂലൈ 1-ന് 40 വയസ്സിൽ താഴെയായിരിക്കണം.
  • ശമ്പളം: പ്രതിമാസം 45,000 രൂപ (ഏകീകൃത ശമ്പളം).

2. ബിസിനസ് ഡെവലപ്‌മെന്റ് എക്സിക്യൂട്ടീവ് (BDE)

  • ഒഴിവുകൾ: 01
  • വിദ്യാഭ്യാസ യോഗ്യത: ബി.കോം, ബി.ബി.എ അല്ലെങ്കിൽ ബി.ബി.എം ബിരുദം.
  • പ്രവൃത്തിപരിചയം: ജനറൽ അഡ്മിനിസ്‌ട്രേഷൻ, സർക്കാർ e-File സംവിധാനം, MS Office, Social Media Management, AI Tools എന്നിവയിൽ 3 മുതൽ 4 വർഷം വരെ പ്രവർത്തിപരിചയം വേണം.
  • പ്രായപരിധി: 2026 ജൂലൈ 1-ന് 30 വയസ്സിൽ താഴെയായിരിക്കണം.
  • ശമ്പളം: പ്രതിമാസം 25,000 രൂപ (ഏകീകൃത ശമ്പളം).

നിയമന രീതിയും കാലാവധിയും

പ്രാഥമിക അപേക്ഷാ പരിശോധനയ്ക്ക് ശേഷം ഷോർട്ട്‌ലിസ്റ്റ് ചെയ്യുന്ന ഉദ്യോഗാർഥികളെ അഭിമുഖത്തിന് വിളിക്കും. ആവശ്യമെങ്കിൽ എഴുത്തുപരീക്ഷ, സ്കിൽ ടെസ്റ്റ്, ഗ്രൂപ്പ് ഡിസ്കഷൻ എന്നിവ ഉൾപ്പെടുത്താൻ CMD-യ്ക്ക് അധികാരമുണ്ട്. 11 മാസത്തേക്കാണ് നിലവിൽ കരാർ കാലാവധി നിശ്ചയിച്ചിരിക്കുന്നത്. എങ്കിലും, ഉദ്യോഗാർഥിയുടെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ കരാർ പുതുക്കി നൽകാൻ സാധ്യതയുണ്ട്.

അപേക്ഷിക്കേണ്ട വിധം

താല്പര്യമുള്ള ഉദ്യോഗാർഥികൾ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക:

  1. അപേക്ഷകൾ ഓൺലൈൻ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളൂ.
  2. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2026 ജൂലൈ 17, വൈകിട്ട് 5.00 മണി വരെ.
  3. അപേക്ഷിക്കുമ്പോൾ പുതുക്കിയ CV, പാസ്‌പോർട്ട് സൈസ് ഫോട്ടോ, ഒപ്പ്, വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ കൃത്യമായി അപ്‌ലോഡ് ചെയ്യണം.
  4. കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷ സമർപ്പിക്കാനും സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക. ഔദ്യോഗിക വിജ്ഞാപനം കാണാൻ ഈ ലിങ്ക് ഉപയോഗിക്കാം.

ഈ സുവർണ്ണാവസരം പ്രയോജനപ്പെടുത്താൻ യോഗ്യരായ ഉദ്യോഗാർഥികൾ അവസാന തീയതിക്ക് മുൻപ് തന്നെ അപേക്ഷ സമർപ്പിക്കാൻ ശ്രദ്ധിക്കുമല്ലോ. അപേക്ഷയോടൊപ്പം നൽകുന്ന വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പുവരുത്തുക.

നോട്ടിഫിക്കേഷൻ കിട്ടാൻ ക്ലിക്ക് ചെയ്യൂ

ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ഇപ്പോൾ തന്നെ അംഗമാകൂ: https://whatsapp.com/channel/0029VbDOmz3DzgT83lMzu01s

error: Content is protected !!
Scroll to Top
Chat on WhatsApp 1