കേരള ജയിൽ വകുപ്പിൽ തൊഴിൽ അവസരം; മികച്ച ശമ്പളം
KERALA PRISONS
📍 India

കേരള ജയിൽ വകുപ്പിന് കീഴിലുള്ള വിവിധ ജില്ലാ ജയിലുകളിലേക്ക് കൗൺസിലർ / സോഷ്യൽ വർക്കർ തസ്തികകളിലേക്ക് നിയമനത്തിനായി അപേക്ഷകൾ ക്ഷണിച്ചു. കൊല്ലം, എറണാകുളം, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലാ ജയിലുകളിലായി ആകെ നാല് ഒഴിവുകളാണുള്ളത്. ജയിൽ അന്തേവാസികളുടെ വിഷാദം, മാനസിക സമ്മർദ്ദം തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി 12 മാസത്തെ കരാർ അടിസ്ഥാനത്തിലാണ് ഈ നിയമനം നടത്തുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 32,580 രൂപ വേതനമായി ലഭിക്കും.
അംഗീകൃത സർവകലാശാലയിൽ നിന്നുള്ള എം.എസ്.ഡബ്ല്യു (സൈക്യാട്രിക് സോഷ്യൽ വർക്ക്) അല്ലെങ്കിൽ എം.എ. സൈക്കോളജി ബിരുദമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. യോഗ്യത നേടിയ ശേഷം കൗൺസിലിംഗ് മേഖലയിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്. കൂടാതെ, കുറ്റവാളികൾക്ക് കൗൺസിലിംഗ് നൽകിയ പരിചയവും ക്രിമിനോളജി മേഖലയിലെ പ്രവർത്തന പരിചയവും അധിക യോഗ്യതയായി കണക്കാക്കും. ജയിൽ വകുപ്പ്, സാമൂഹ്യനീതി വകുപ്പ് എന്നിവയിലോ സമാന മേഖലയിലോ മുൻപരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന ലഭിക്കും. അപേക്ഷകരുടെ പരമാവധി പ്രായപരിധി 40 വയസ്സാണ്.
സ്ക്രീനിംഗും അഭിമുഖവും അടിസ്ഥാനമാക്കിയായിരിക്കും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. കരാർ അടിസ്ഥാനത്തിലുള്ള നിയമനമായതിനാൽ ഭാവിയിൽ സ്ഥിരനിയമനം ലഭിക്കുന്നതിനോ സേവനം സ്ഥിരപ്പെടുത്തുന്നതിനോ ഉദ്യോഗാർത്ഥികൾക്ക് അവകാശമുണ്ടായിരിക്കുന്നതല്ല.
ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ജയിൽ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralaprisons.gov.in-ൽ ലഭ്യമായ നിശ്ചിത മാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ സഹിതം അയക്കേണ്ടതാണ്. അപേക്ഷകൾ keralaprisons@gov.in എന്ന ഇമെയിൽ വിലാസത്തിലോ അല്ലെങ്കിൽ നേരിട്ടോ തപാൽ മുഖേനയോ ‘ഡയറക്ടർ ജനറൽ, പ്രിസൺസ് & കറക്ഷണൽ സർവീസസ്, ജയിൽ ആസ്ഥാന കാര്യാലയം, പൂജപ്പുര, തിരുവനന്തപുരം – 695012’ എന്ന വിലാസത്തിലോ സമർപ്പിക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2026 ജൂലൈ 16 വൈകിട്ട് 5:15 വരെയാണ്.
നോട്ടിഫിക്കേഷൻ കിട്ടാൻ ക്ലിക്ക് ചെയ്യൂ
ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ഇപ്പോൾ തന്നെ അംഗമാകൂ: https://whatsapp.com/channel/0029VbDOmz3DzgT83lMzu01s
