അവസാന ദിവസം എത്തി; അടുത്ത നാല് ദിവസത്തിനുള്ളിൽ അപേക്ഷിക്കണം

📍 India

🎓 Qualification
💼 Job Type Onsite
📅 Last Date

1. ആൻഡമാൻ നിക്കോബാർ അഡ്മിനിസ്ട്രേഷനിൽ 716 ഒഴിവുകൾ: പത്താം ക്ലാസ് മുതൽ ബിരുദധാരികൾക്ക് വരെ അവസരം

ആൻഡമാൻ നിക്കോബാർ അഡ്മിനിസ്ട്രേഷൻ വിവിധ വകുപ്പുകളിലായി 716 തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ലോവർ ഗ്രേഡ് ക്ലർക്ക് (LGC), സ്റ്റെനോഗ്രാഫർ, ഫോറസ്റ്റർ, ഐടി അനലിസ്റ്റ്, മറൈൻ റേഡിയോ ഓപ്പറേറ്റർ തുടങ്ങി 38 തരം വ്യത്യസ്ത തസ്തികകളിലേക്കാണ് നിയമനം നടക്കുന്നത്.

വിദ്യാഭ്യാസ യോഗ്യത

വിവിധ തസ്തികകൾ ആയതിനാൽ യോഗ്യതയിലും മാറ്റങ്ങളുണ്ട്. പ്രധാനമായും രണ്ട് തലങ്ങളിലായാണ് യോഗ്യത നിശ്ചയിച്ചിരിക്കുന്നത്:

  • പത്താം ക്ലാസ് / പ്ലസ് ടു: ലോവർ ഗ്രേഡ് ക്ലർക്ക്, സ്റ്റെനോഗ്രാഫർ, ടൈപ്പിസ്റ്റ്, ടാലി ക്ലർക്ക് തുടങ്ങിയ തസ്തികകൾക്ക് പത്താം ക്ലാസ് അല്ലെങ്കിൽ പ്ലസ് ടു പാസായിരിക്കണം.
  • ബിരുദം / പ്രൊഫഷണൽ യോഗ്യത: ഐടി അനലിസ്റ്റ്, സബ് ഇൻസ്പെക്ടർ ഓഫ് ഫിഷറീസ്, മാസ്റ്റർ 1st ക്ലാസ്, ചീഫ് എൻജിൻ ഡ്രൈവർ തുടങ്ങിയ തസ്തികകൾക്ക് ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദമോ പ്രൊഫഷണൽ യോഗ്യതയോ നിർബന്ധമാണ്.

അപേക്ഷിക്കേണ്ട അവസാന തീയതി: ജൂലൈ 05, 2026

നോട്ടിഫിക്കേഷൻ കിട്ടാൻ ക്ലിക്ക് ചെയ്യൂ

2.ബാങ്ക് ഓഫ് ബറോഡയിൽ വമ്പൻ തൊഴിലവസരം: 150 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു; ലക്ഷങ്ങൾ ശമ്പളം

രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കുകളിലൊന്നായ ബാങ്ക് ഓഫ് ബറോഡ, ഉയർന്ന യോഗ്യതയും പ്രവൃത്തിപരിചയവുമുള്ള ഉദ്യോഗാർത്ഥികൾക്കായി 150 സ്ഥിര നിയമനങ്ങൾക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. മാനേജർ തലം മുതൽ വൈസ് പ്രസിഡന്റ് തലം വരെയുള്ള വിവിധ തസ്തികകളിലേക്കാണ് നിയമനം നടക്കുന്നത്. ഫിനാൻസ്, ബാങ്കിംഗ് മേഖലകളിൽ പ്രാവീണ്യമുള്ളവർക്ക് തങ്ങളുടെ കരിയർ ഉയർത്താൻ ലഭിച്ച മികച്ച അവസരമാണിത്.

തസ്തികകളും ഒഴിവുകളും

വിവിധ വിഭാഗങ്ങളിലായി 150 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തസ്തികകൾ താഴെ പറയുന്നവയാണ്:

  • മാനേജർ – ക്രെഡിറ്റ് അനലിസ്റ്റ്: 4 ഒഴിവുകൾ
  • സീനിയർ മാനേജർ – ക്രെഡിറ്റ് അനലിസ്റ്റ്: 38 ഒഴിവുകൾ
  • ചീഫ് മാനേജർ – ക്രെഡിറ്റ് അനലിസ്റ്റ്: 1 ഒഴിവ്
  • സീനിയർ മാനേജർ – C&IC റിലേഷൻഷിപ്പ്: 36 ഒഴിവുകൾ
  • ചീഫ് മാനേജർ – C&IC റിലേഷൻഷിപ്പ്: 7 ഒഴിവുകൾ
  • വൈസ് പ്രസിഡന്റ് – റിലേഷൻഷിപ്പ് ഹെഡ്: 3 ഒഴിവുകൾ
  • ഡെപ്യൂട്ടി വൈസ് പ്രസിഡന്റ്: 14 ഒഴിവുകൾ
  • അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് II: 37 ഒഴിവുകൾ
  • അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് I (വിവിധ വിഭാഗങ്ങൾ): 11 ഒഴിവുകൾ

അപേക്ഷിക്കേണ്ട അവസാന തീയതി: ജൂലൈ 06, 2026

വിജ്ഞാപനം 1

വിജ്ഞാപനം 2

3. CISFൽ പാരാ മെഡിക്കൽ വിഭാഗത്തിൽ ഒഴിവ്: പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം

കേന്ദ്ര സായുധ പോലീസ് സേനയുടെ ഭാഗമായ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (CISF), പാരാമെഡിക്കൽ വിഭാഗത്തിൽ വിവിധ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഫാർമസിസ്റ്റ്, എക്സ്-റേ ടെക്നീഷ്യൻ, ലാബ് ടെക്നീഷ്യൻ തുടങ്ങിയ തസ്തികകളിലായി ആകെ 24 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

തസ്തികകളും ഒഴിവുകളും

വിവിധ തസ്തികകളിലായി താഴെ പറയുന്ന രീതിയിലാണ് ഒഴിവുകൾ ക്രമീകരിച്ചിരിക്കുന്നത്:

  • എഎസ്ഐ (ഫാർമസിസ്റ്റ്): 18 ഒഴിവുകൾ
  • എഎസ്ഐ (എക്സ്-റേ ടെക്നീഷ്യൻ): 1 ഒഴിവ്
  • എഎസ്ഐ (ലാബ് ടെക്നീഷ്യൻ): 5 ഒഴിവുകൾ

വിദ്യാഭ്യാസ യോഗ്യത

ഓരോ തസ്തികയ്ക്കും നിർദ്ദിഷ്ട യോഗ്യതകൾ ഉണ്ടായിരിക്കണം. എല്ലാ തസ്തികകൾക്കും പ്ലസ് ടു വിജയത്തോടൊപ്പം ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമയോ ഡിഗ്രിയോ നിർബന്ധമാണ്.

  1. എഎസ്ഐ (ഫാർമസിസ്റ്റ്): അംഗീകൃത ബോർഡിൽ നിന്ന് പ്ലസ് ടു വിജയിച്ചിരിക്കണം. കൂടാതെ, കേന്ദ്ര/സംസ്ഥാന സർക്കാർ അംഗീകരിച്ച സ്ഥാപനത്തിൽ നിന്ന് ഫാർമസിയിൽ ഡിപ്ലോമയോ ഡിഗ്രിയോ ഉണ്ടായിരിക്കണം. 1948-ലെ ഫാർമസി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത ഫാർമസിസ്റ്റ് ആയിരിക്കണം അപേക്ഷകൻ.
  2. എഎസ്ഐ (എക്സ്-റേ ടെക്നീഷ്യൻ): പ്ലസ് ടു വിജയിച്ചവർക്ക് അപേക്ഷിക്കാം. റേഡിയോഗ്രഫിയിൽ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള 2 വർഷത്തെ ഡിപ്ലോമ യോഗ്യത ഉണ്ടായിരിക്കണം.
  3. എഎസ്ഐ (ലാബ് ടെക്നീഷ്യൻ): സയൻസ് വിഷയത്തോടെ പ്ലസ് ടു വിജയിച്ചവരായിരിക്കണം. മെഡിക്കൽ ലബോറട്ടറി ടെക്നോളജിയിൽ (MLT) 2 വർഷത്തെ ഡിപ്ലോമയാണ് ഇതിനാവശ്യമായ അടിസ്ഥാന യോഗ്യത.

നോട്ടിഫിക്കേഷൻ കിട്ടാൻ ക്ലിക്ക് ചെയ്യൂ

4.ISRO സ്‌കൂളുകളിൽ അധ്യാപകരാകാം: 10 ഒഴിവുകൾ

ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ISRO) കീഴിലുള്ള ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്റർ ഷാർ (SDSC SHAR), അധ്യാപന മേഖലയിൽ കരിയർ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരമൊരുക്കുന്നു. സ്‌പേസ് സെൻട്രൽ സ്‌കൂളുകളിലേക്ക് ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ (TGT), പ്രൈമറി ടീച്ചർ (PRT) തസ്തികകളിലായി 10 ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ജൂലൈ 7 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

ഒഴിവുകളുടെ വിവരങ്ങൾ

വിവിധ വിഷയങ്ങളിലായാണ് നിയമനം നടക്കുന്നത്:

  • ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ (ഗണിതം): 1 ഒഴിവ്
  • ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ (സയൻസ്): 1 ഒഴിവ്
  • ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ (വർക്ക് എക്സ്പീരിയൻസ് ടീച്ചർ – WET): 1 ഒഴിവ്
  • ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ (തെലുങ്ക്): 1 ഒഴിവ്
  • പ്രൈമറി ടീച്ചർ (PRT): 6 ഒഴിവുകൾ

നോട്ടിഫിക്കേഷൻ കിട്ടാൻ ക്ലിക്ക് ചെയ്യൂ

5.അക്കൗണ്ടന്റ് ജോലിയുണ്ട്; കുടുംബശ്രീ മിഷനിൽ അവസരം

കുടുംബശ്രീ മിഷന്റെ കീഴിൽ എൻ.ആർ.എൽ.എം (NRLM – National Rural Livelihood Mission) അക്കൗണ്ടന്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ സുവർണാവസരം പ്രയോജനപ്പെടുത്താവുന്നതാണ്.

  • വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബി.കോം (B.Com) ബിരുദവും, ഡി.സി.എ (DCA), ടാലി (Tally) എന്നീ കോഴ്സുകളും പൂർത്തിയാക്കിയിരിക്കണം.
  • പ്രവൃത്തിപരിചയം: സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, സർക്കാർ അംഗീകൃത സ്വയംഭരണ സ്ഥാപനങ്ങൾ, കുടുംബശ്രീ അല്ലെങ്കിൽ മറ്റ് പ്രോജക്റ്റുകൾ എന്നിവയിൽ അക്കൗണ്ടന്റായി കുറഞ്ഞത് രണ്ടു വർഷത്തെ തൊഴിൽ പരിചയം ഉണ്ടായിരിക്കണം.
  • പ്രായപരിധി: 2026 ജനുവരി ഒന്ന് അടിസ്ഥാനമാക്കി അപേക്ഷകർക്ക് 40 വയസ്സ് കവിയാൻ പാടില്ല.

നോട്ടിഫിക്കേഷൻ കിട്ടാൻ ക്ലിക്ക് ചെയ്യൂ

6. കേരള മ്യൂസിയത്തിൽ 97 ഒഴിവുകൾ: പത്താം ക്ലാസ് മുതൽ യോഗ്യത

കേരള മ്യൂസിയത്തിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന വിവിധ രേഖാ സംരക്ഷണ പദ്ധതികളിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, ചാലക്കുടി, കോഴിക്കോട്, കുന്ദമംഗലം, ഇടുക്കി എന്നിവിടങ്ങളിലായി ആകെ 97 താൽക്കാലിക ഒഴിവുകളാണുള്ളത്. എട്ട് മാസത്തെ പദ്ധതിക്കാലാവധിയിലേക്കാണ് നിയമനം നടത്തുന്നത്.

തസ്തികകളും ഒഴിവുകളും

വിവിധ വിഭാഗങ്ങളിലായി പ്രോജക്ട് ട്രെയിനി, സൂപ്പർവൈസർ, ഡി.ടി.പി ഓപ്പറേറ്റർ, ബൈൻഡർ, ലാസ്കർ കം ക്ലീനർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

1. പ്രോജക്ട് ട്രെയിനി (റഫറൻസ് മീഡിയ പ്രോജക്ട്) – 41 ഒഴിവുകൾ

  • തിരുവനന്തപുരം (33), ചാലക്കുടി (4), കോഴിക്കോട് (4).
  • യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം. ആർക്കൈവൽ സ്റ്റഡീസ്, ആർക്കിയോളജി, മ്യൂസിയോളജി, കൺസർവേഷൻ എന്നിവയിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഉള്ളവർക്ക് മുൻഗണന നൽകും.
  • പാം ലീഫ് റെക്കോർഡ്സ് വിഭാഗം: എം.എ. മനുസ്ക്രിപ്റ്റോളജി (MA Manuscriptology) യോഗ്യതയും, വട്ടെഴുത്ത്, കോലെഴുത്ത്, മലയാളം, തമിഴ് ലിപ്യന്തരണം എന്നിവയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയവും ഉള്ളവർക്ക് മുൻഗണന ലഭിക്കും.

2. സൂപ്പർവൈസർ – 2 ഒഴിവുകൾ

  • യോഗ്യത: കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദം (M.Sc Chemistry). ആർക്കൈവൽ സ്റ്റഡീസ് അല്ലെങ്കിൽ കൺസർവേഷനിൽ ഡിപ്ലോമ നിർബന്ധം.
  • പരിചയം: രേഖാ സംരക്ഷണ മേഖലയിലെ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം, അല്ലെങ്കിൽ ഈ മേഖലയിലെ പത്ത് വർഷത്തെ പ്രവൃത്തിപരിചയം.

3. പ്രോജക്ട് ട്രെയിനി (രേഖകളുടെ ശാസ്ത്രീയ സംരക്ഷണം – Category II) – 39 ഒഴിവുകൾ

  • തിരുവനന്തപുരം (18), ചാലക്കുടി (6), കോഴിക്കോട് (6), കുന്ദമംഗലം (6), ഇടുക്കി (3).
  • യോഗ്യത: കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദം (M.Sc Chemistry). ആർക്കൈവൽ സ്റ്റഡീസ് അല്ലെങ്കിൽ കൺസർവേഷനിൽ ഡിപ്ലോമ അഭികാമ്യം.
  • കുറിപ്പ്: കെമിസ്ട്രി ബിരുദാനന്തര ബിരുദധാരികളുടെ അഭാവത്തിൽ, കെമിസ്ട്രിയിൽ ബിരുദമുള്ളവരെയും പരിഗണിക്കും.

4. ഡി.ടി.പി ഓപ്പറേറ്റർ – 6 ഒഴിവുകൾ

  • തിരുവനന്തപുരം (4), ചാലക്കുടി (1), കോഴിക്കോട് (1).
  • യോഗ്യത: പ്ലസ് ടു പാസായിരിക്കണം. കൂടാതെ KGTE ടൈപ്പ്റൈറ്റിംഗ് (ഇംഗ്ലീഷ് & മലയാളം), KGTE കംപ്യൂട്ടർ വേർഡ് പ്രോസസിംഗ്, ഡി.ടി.പി സർട്ടിഫിക്കറ്റ് കോഴ്‌സ് എന്നിവ പാസായിരിക്കണം.

5. ബൈൻഡർ – 7 ഒഴിവുകൾ

  • തിരുവനന്തപുരം (3), ചാലക്കുടി (1), കോഴിക്കോട് (1), കുന്ദമംഗലം (1), ഇടുക്കി (1).
  • യോഗ്യത: എസ്.എസ്.എൽ.സി വിജയിച്ചിരിക്കണം. NCVT ബുക്ക് ബൈൻഡിംഗ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ കേരള സർക്കാർ ടെക്നിക്കൽ പരീക്ഷയിലെ ബുക്ക് ബൈൻഡിംഗ് (ലോവർ) പാസായിരിക്കണം.

6. ലാസ്കർ കം ക്ലീനർ – 11 ഒഴിവുകൾ

  • തിരുവനന്തപുരം (9), ചാലക്കുടി (1), കോഴിക്കോട് (1).
  • യോഗ്യത: പത്താം ക്ലാസ് പാസായിരിക്കണം. ഉയർന്ന യോഗ്യതയുള്ളവരെ ഈ തസ്തികയിലേക്ക് പരിഗണിക്കുന്നതല്ല.

അപേക്ഷിക്കേണ്ട വിധം

താൽപ്പര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾക്ക് നിശ്ചിത തീയതിക്കകം അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2026 ജൂലൈ 4 ആണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമിനും ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. സർക്കാർ തലത്തിലുള്ള ഈ നിയമനം ആഗ്രഹിക്കുന്നവർ സമയപരിധിക്ക് മുൻപായി തന്നെ അപേക്ഷ സമർപ്പിക്കാൻ ശ്രദ്ധിക്കുക.

നോട്ടിഫിക്കേഷൻ കിട്ടാൻ ക്ലിക്ക് ചെയ്യൂ

ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ഇപ്പോൾ തന്നെ അംഗമാകൂ: https://whatsapp.com/channel/0029VbDOmz3DzgT83lMzu01s

error: Content is protected !!
Scroll to Top
Chat on WhatsApp 1