മലബാർ ക്യാൻസർ സെന്ററിൽ അവസരം; വിവിധ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം!

MALABAR CANCER CENTER

📍 Kannur

🎓 Qualification
💼 Job Type Onsite
📅 Last Date 25/07/2026 12:00 am

മലബാർ ക്യാൻസർ സെന്ററിന്റെ (MCC) പിജി ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ തസ്തികകളിലേക്ക് നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ആരോഗ്യമേഖലയിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾക്ക് മികച്ചൊരു അവസരമാണിത്. സ്റ്റാഫ് നഴ്‌സ്, ഫാർമസിസ്റ്റ്, ലാബ് ടെക്നീഷ്യൻ തുടങ്ങി നിരവധി ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

ഒഴിവുകളും ശമ്പള വിവരങ്ങളും

വിവിധ തസ്തികകളിലേക്കുള്ള ഒഴിവുകളും പ്രതിമാസ ശമ്പളവും താഴെ നൽകുന്നു:

  • അസിസ്റ്റ് പ്രഫസർ :1 ഒഴിവുകൾ – 55,000
  • സ്റ്റാഫ് നഴ്‌സ്: 8 ഒഴിവുകൾ – ശമ്പളം: ₹32,550
  • അസിസ്റ്റന്റ് ഫാർമസിസ്റ്റ്: 3 ഒഴിവുകൾ – ശമ്പളം: ₹22,110
  • റെസിഡന്റ് ഫാർമസിസ്റ്റ്: 3 ഒഴിവുകൾ – ശമ്പളം: ₹16,500 (ഡിപ്ലോമ), ₹18,700 (ബിരുദം)
  • റെസിഡന്റ് ടെക്നീഷ്യൻ (ക്ലിനിക്കൽ ലാബ്): 1 ഒഴിവ് – ശമ്പളം: ₹18,700
  • റെസിഡന്റ് സ്റ്റാഫ് നഴ്‌സ്: 3 ഒഴിവുകൾ – ശമ്പളം: ₹22,000

യോഗ്യതാ മാനദണ്ഡങ്ങൾ

ഉദ്യോഗാർഥികൾക്ക് താഴെ പറയുന്ന യോഗ്യതകൾ ഉണ്ടായിരിക്കണം:

  1. സ്റ്റാഫ് നഴ്‌സ്: ജിഎൻഎം (GNM) പാസായി 3 വർഷത്തെ പ്രവൃത്തിപരിചയം, അല്ലെങ്കിൽ ബി.എസ്.സി നഴ്‌സിങ് പാസായി 2 വർഷത്തെ പ്രവൃത്തിപരിചയം.
  2. അസിസ്റ്റന്റ് ഫാർമസിസ്റ്റ്: ഡിഫാം (D.Pharm) / ബിഫാം (B.Pharm) ബിരുദം. കേരള സ്റ്റേറ്റ് ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ നിർബന്ധമാണ്. ആശുപത്രികളിൽ പ്രവർത്തിച്ചു പരിചയമുള്ളവർക്ക് മുൻഗണന നൽകും.
  3. റെസിഡന്റ് ഫാർമസിസ്റ്റ്: ഡിഫാം അല്ലെങ്കിൽ ബിഫാം ബിരുദം.
  4. റെസിഡന്റ് ടെക്നീഷ്യൻ (ക്ലിനിക്കൽ ലാബ്): ബി.എസ്.സി എംഎൽടി (MLT) ബിരുദം.
  5. റെസിഡന്റ് സ്റ്റാഫ് നഴ്‌സ്: ബി.എസ്.സി നഴ്‌സിങ്/ ജിഎൻഎം അല്ലെങ്കിൽ ഓങ്കോളജിയിൽ പോസ്റ്റ് ബേസിക് ഡിപ്ലോമ. കേരള നഴ്‌സിങ് ആൻഡ് മിഡ്‌വൈഫ് കൗൺസിൽ രജിസ്ട്രേഷൻ നിർബന്ധമാണ്.

പ്രായപരിധി: പൊതുവായി 30 വയസ്സ് വരെയാണ് പ്രായപരിധി. എന്നാൽ, സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്ക് 40 വയസ്സ് വരെ അപേക്ഷിക്കാം.

അപേക്ഷിക്കേണ്ട വിധം

താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ മലബാർ ക്യാൻസർ സെന്ററിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.

  • അപേക്ഷാ ഫീസ്: ₹250 (എസ്‌സി/എസ്ടി വിഭാഗക്കാർക്കും ഇതേ ഫീസ് ബാധകമാണ്).
  • അവസാന തീയതി: ജൂലൈ 25, 2026.

യോഗ്യരായ ഉദ്യോഗാർഥികൾ അവസാന തീയതിക്ക് മുൻപായി തന്നെ ഓൺലൈൻ അപേക്ഷകൾ പൂർത്തിയാക്കാൻ ശ്രദ്ധിക്കുക

നോട്ടിഫിക്കേഷൻ കിട്ടാൻ ക്ലിക്ക് ചെയ്യൂ

ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ഇപ്പോൾ തന്നെ അംഗമാകൂ: https://whatsapp.com/channel/0029VbDOmz3DzgT83lMzu01s

error: Content is protected !!
Scroll to Top
Chat on WhatsApp 1