എട്ടാം ക്ലാസ് പാസാണോ? നാഷണൽ ഹെൽത്ത് മിഷനിൽ അവസരം; ദിവസവേതനാടിസ്ഥാനത്തിൽ അറ്റൻഡന്റാകാം!

NHM

📍 Thiruvananthapuram

🎓 Qualification
💼 Job Type Onsite
📅 Last Date 06/08/2026 12:00 am

തിരുവനന്തപുരം: എട്ടാം ക്ലാസ് യോഗ്യതയുള്ളവർക്ക് നാഷണൽ ഹെൽത്ത് മിഷന് (NHM) കീഴിൽ ജോലി നേടാൻ അവസരം. തിരുവനന്തപുരം ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് ‘ജനറൽ ഡ്യൂട്ടി അറ്റൻഡന്റ്’ (ഹോസ്പിറ്റൽ അറ്റൻഡന്റ് / സാനിറ്ററി അറ്റൻഡന്റ്) തസ്തികകളിലാണ് നിയമനം നടത്തുന്നത്. ആകെ 10 ഒഴിവുകളാണുള്ളത്. താൽപ്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ഓഗസ്റ്റ് 6-ന് വൈകിട്ട് 5.00 മണിവരെ ഓൺലൈനായി അപേക്ഷിക്കാം.

ഒഴിവുകളുടെ വിശദാംശങ്ങൾ

  • തസ്തിക: ജനറൽ ഡ്യൂട്ടി അറ്റൻഡന്റ് / ഹോസ്പിറ്റൽ അറ്റൻഡന്റ്
  • ഒഴിവുകൾ: 10
  • വിദ്യാഭ്യാസ യോഗ്യത: എട്ടാം ക്ലാസ് പാസ്
  • പ്രായപരിധി: 2026 ജൂലൈ 1-ന് 40 വയസ്സ് കവിയരുത്
  • വേതനം: പ്രതിദിനം 450 രൂപ (താൽക്കാലിക ദിവസവേതനാടിസ്ഥാനത്തിൽ)

തെരഞ്ഞെടുപ്പ് അഭിമുഖം വഴി

നേരിട്ടുള്ള അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നത്.

  • അഭിമുഖ തീയതി: 2026 ഓഗസ്റ്റ് 10 (തിങ്കളാഴ്ച)
  • സമയം: രാവിലെ 9.00 മണി
  • വേദി: DPM ഓഫീസ്, വുമൺ & ചിൽഡ്രൻ ഹോസ്പിറ്റൽ കോമ്പൗണ്ട്, തൈക്കാട്, തിരുവനന്തപുരം

ശ്രദ്ധിക്കുക: അഭിമുഖത്തിന് എത്തുമ്പോൾ പാസ്‌പോർട്ട് സൈസ് ഫോട്ടോ, പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും കരുതേണ്ടതാണ്. നിയമനം പൂർണ്ണമായും താൽക്കാലിക ദിവസവേതനാടിസ്ഥാനത്തിലായിരിക്കും.

അപേക്ഷിക്കേണ്ട വിധം

NHM കേരളത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള ഗൂഗിൾ ഫോം ലിങ്ക് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

  • അപേക്ഷിക്കാനുള്ള ലിങ്ക്: Google Form
  • ഔദ്യോഗിക വിജ്ഞാപനം: Notification PDF

error: Content is protected !!
Scroll to Top
Chat on WhatsApp 1