ഡി​ഗ്രിയുണ്ടെങ്കിൽ വേ​ഗം അപേക്ഷിച്ചോ! ന്യൂ ഇന്ത്യ അഷുറൻസ് കമ്പനിയിൽ 550 അപ്രന്റിസ് ഒഴിവുകൾ

NIACL

📍 India

🎓 Qualification Graduate
💼 Job Type Onsite
📅 Last Date 06/07/2026 12:00 am

രാജ്യത്തെ മുൻനിര പൊതുമേഖലാ ഇൻഷുറൻസ് സ്ഥാപനങ്ങളിലൊന്നായ ദി ന്യൂ ഇന്ത്യ അഷുറൻസ് കമ്പനി ലിമിറ്റഡ് (NIACL), 2026-ലെ അപ്രന്റിസ്‌ഷിപ്പ് പ്രോഗ്രാമിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലുടനീളമായി ആകെ 550 ഒഴിവുകളാണുള്ളത്. ഇൻഷുറൻസ് മേഖലയിൽ പ്രായോഗിക പരിശീലനം നേടാൻ ആഗ്രഹിക്കുന്ന ബിരുദധാരികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.

യോഗ്യതാ മാനദണ്ഡങ്ങൾ

ഈ അപ്രന്റിസ്‌ഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാൻ താഴെ പറയുന്ന യോഗ്യതകൾ ഉണ്ടായിരിക്കണം:

  • വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവലാശാലയിൽ നിന്നുള്ള ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത.
  • മുൻപരിചയം: നേരത്തെ ഏതെങ്കിലും സ്ഥാപനത്തിൽ അപ്രന്റിസ് പരിശീലനം പൂർത്തിയാക്കിയവരോ, നിലവിൽ അപ്രന്റിസ്‌ഷിപ്പിൽ ഏർപ്പെട്ടിരിക്കുന്നവരോ ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ അർഹരല്ല.
  • പൗരത്വം: ഉദ്യോഗാർത്ഥി ഇന്ത്യൻ പൗരനായിരിക്കണം.
  • ഭാഷാ പരിജ്ഞാനം: ഉദ്യോഗാർത്ഥി അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷയിൽ സംസാരിക്കാനും, വായിക്കാനും, എഴുതാനും അറിഞ്ഞിരിക്കണം. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായി ഇത് പരിശോധിക്കപ്പെടും.

തെരഞ്ഞെടുപ്പ് പ്രക്രിയ

ഉദ്യോഗാർത്ഥികളെ മൂന്ന് ഘട്ടങ്ങളിലായുള്ള പരിശോധനയിലൂടെയാണ് അന്തിമമായി തെരഞ്ഞെടുക്കുന്നത്:

  1. ഓൺലൈൻ എഴുത്തുപരീക്ഷ: കംപ്യൂട്ടർ അധിഷ്ഠിതമായി നടത്തുന്ന ഈ പരീക്ഷയിൽ 100 മാർക്കിനായി 100 ഒബ്ജക്ടീവ് ചോദ്യങ്ങൾ ഉണ്ടായിരിക്കും. പരീക്ഷാ സമയം 60 മിനിറ്റാണ്. തെറ്റായ ഓരോ ഉത്തരത്തിനും 0.25 മാർക്ക് വീതം നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കുമെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.
  2. പ്രാദേശിക ഭാഷാ പരീക്ഷ: അപേക്ഷിച്ച സംസ്ഥാനത്തെ പ്രാദേശിക ഭാഷയിലുള്ള പ്രാവീണ്യം തെളിയിക്കുന്നതിനായി ഒരു ഭാഷാ പരീക്ഷ കൂടി ഉണ്ടായിരിക്കും.
  3. രേഖാ പരിശോധന (Document Verification): അന്തിമ ഘട്ടത്തിൽ ഉദ്യോഗാർത്ഥികളുടെ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകൾ, പ്രായം, തിരിച്ചറിയൽ രേഖകൾ എന്നിവയുടെ അസൽ പകർപ്പുകൾ പരിശോധിച്ച് ഉറപ്പുവരുത്തും. ഈ ഘട്ടത്തിന് ശേഷമായിരിക്കും അന്തിമ തെരഞ്ഞെടുപ്പ് പട്ടിക പ്രസിദ്ധീകരിക്കുന്നത്.

ശ്രദ്ധിക്കുക

യോഗ്യരായ ഉദ്യോഗാർത്ഥികൾ അവസാന തീയതിക്ക് മുൻപായി തന്നെ അപേക്ഷ സമർപ്പിക്കാൻ ശ്രദ്ധിക്കണം. കൂടുതൽ വിവരങ്ങൾ അറിയുന്നതിനും അപേക്ഷകൾ സമർപ്പിക്കുന്നതിനുമായി ന്യൂ ഇന്ത്യ അഷുറൻസ് കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക:

ഇൻഷുറൻസ് മേഖലയിൽ മികച്ചൊരു കരിയർ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു മികച്ച അവസരമാണ്. യോഗ്യതയുള്ളവർ നിശ്ചിത തീയതിക്കുള്ളിൽ അപേക്ഷ നൽകുക.

ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ഇപ്പോൾ തന്നെ അംഗമാകൂ:

error: Content is protected !!
Scroll to Top
Chat on WhatsApp 1