നഴ്സുമാർക്ക് ഗൾഫിൽ അവസരം: 3.15 ലക്ഷം വരെ ശമ്പളം
EMIRIATES GROUP
📍 India

ദുബായ് ആസ്ഥാനമായുള്ള പ്രമുഖ വിമാനക്കമ്പനിയായ എമിറേറ്റ്സ് ഗ്രൂപ്പ് മെഡിക്കൽ സർവീസസിൽ (EGMS) നഴ്സിംഗ് ക്ലിനിക്കൽ ലീഡ് തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ടെലിമെഡിസിൻ നഴ്സിംഗ് സേവനങ്ങളുടെ മേൽനോട്ടവും നടത്തിപ്പുമാണ് ഈ തസ്തികയുടെ പ്രധാന ചുമതല.
പ്രധാന യോഗ്യതകൾ:
- ക്ലിനിക്കൽ, മെഡിക്കൽ അല്ലെങ്കിൽ സേഫ്റ്റി വിഭാഗത്തിൽ കുറഞ്ഞത് 8 വർഷത്തെ നഴ്സിങ് പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
- ദുബൈ ഹെൽത്ത് അതോറിറ്റിയിൽ (DHA) രജിസ്റ്റേഡ് നഴ്സായി രജിസ്റ്റർ ചെയ്യാൻ അർഹതയുള്ളവരോ അല്ലെങ്കിൽ നിലവിൽ ലൈസൻസ് ഉള്ളവരോ ആയിരിക്കണം.
- സ്വതന്ത്രമായി ജോലി ചെയ്യാനുള്ള കഴിവും നേതൃത്വപാടവവും അത്യാവശ്യമാണ്.
പ്രധാന ചുമതലകൾ:
- ടെലിമെഡിസിൻ നഴ്സിംഗ് സേവനങ്ങളുടെ മേൽനോട്ടം വഹിക്കുക.
- രോഗികളെ ഫോണിലൂടെയോ ഓൺലൈനായോ പരിശോധിച്ച് തരംതിരിക്കുന്നതിനുള്ള (Triaging) അന്താരാഷ്ട്ര പ്രോട്ടോക്കോളുകൾ നടപ്പിലാക്കുക.
- ടെലിമെഡിസിൻ വിഭാഗത്തിലെ മറ്റ് നഴ്സുമാർക്ക് പരിശീലനവും മാർഗനിർദ്ദേശങ്ങളും നൽകുക.
- മെഡിക്കൽ സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുകയും റിപ്പോർട്ടുകൾ തയ്യാറാക്കുകയും ചെയ്യുക.
ലഭിക്കുന്ന ആനുകൂല്യങ്ങൾ: തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം ഏകദേശം AED 9,000 മുതൽ AED 14,000 വരെ (ഏകദേശം ₹2 ലക്ഷം മുതൽ ₹3.15 ലക്ഷം വരെ) ശമ്പളം ലഭിക്കും. കൂടാതെ, ടാക്സ് ഫ്രീ ശമ്പളം, യാത്രാ ആനുകൂല്യങ്ങൾ, ഹോട്ടൽ ഡിസ്കൗണ്ടുകൾ, താമസ-ഗതാഗത സൗകര്യങ്ങൾ, ആരോഗ്യ ഇൻഷുറൻസ് തുടങ്ങിയവയും ലഭിക്കും.
അപേക്ഷിക്കേണ്ട വിധം: താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ എമിറേറ്റ്സ് ഗ്രൂപ്പിന്റെ ഔദ്യോഗിക കരിയർ വെബ്സൈറ്റ് വഴി ജൂലൈ 24-നകം അപേക്ഷ സമർപ്പിക്കണം.
നോട്ടിഫിക്കേഷൻ കിട്ടാൻ ക്ലിക്ക് ചെയ്യൂ
ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ഇപ്പോൾ തന്നെ അംഗമാകൂ: https://whatsapp.com/channel/0029VbDOmz3DzgT83lMzu01s
