പത്താം ക്ലാസ് മുതൽ യോഗ്യത: ജെഎൻയുവിൽ അവസരം! 267 നോൺ-ടീച്ചിംഗ് തസ്തികകൾ
JNU
📍 Delhi

ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിൽ (JNU) വിവിധ നോൺ-ടീച്ചിംഗ് തസ്തികകളിലേക്ക് വിജ്ഞാപനം പുറത്തിറങ്ങി. ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി വിഭാഗങ്ങളിലായി ആകെ 267 സ്ഥിരം ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്. പത്താം ക്ലാസ് യോഗ്യതയുള്ളവർ മുതൽ മാസ്റ്റർ ബിരുദം നേടിയവർക്ക് വരെ തങ്ങളുടെ യോഗ്യതയ്ക്കനുസരിച്ച് വിവിധ തസ്തികകളിലേക്ക് അപേക്ഷ സമർപ്പിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 27, 2026 ആണ്.
തസ്തികകളുടെ വിവരങ്ങൾ (ഗ്രൂപ്പ് തിരിച്ച്)
വിവിധ വിഭാഗങ്ങളിലായി ഏകദേശം 35-ഓളം വ്യത്യസ്ത തസ്തികകളാണ് ഈ റിക്രൂട്ട്മെൻ്റിലൂടെ നികത്തുന്നത്:
- ഗ്രൂപ്പ് – എ: എക്സിക്യൂട്ടീവ് എഞ്ചിനീയർ, അസിസ്റ്റന്റ് ലൈബ്രേറിയൻ, അസിസ്റ്റന്റ് രജിസ്ട്രാർ, പബ്ലിക് റിലേഷൻസ് ഓഫീസർ, റിസർച്ച് ഓഫീസർ, സിസ്റ്റം അനലിസ്റ്റ്, ക്യൂറേറ്റർ.
- ഗ്രൂപ്പ് – ബി: സെക്ഷൻ ഓഫീസർ, പ്രൈവറ്റ് സെക്രട്ടറി, സീനിയർ അസിസ്റ്റന്റ്, പേഴ്സണൽ അസിസ്റ്റന്റ്, ജൂനിയർ എഞ്ചിനീയർ (സിവിൽ), കംപ്യുട്ടർ ഓപ്പറേറ്റർ, അസിസ്റ്റന്റ് ആർക്കൈവിസ്റ്റ്.
- ഗ്രൂപ്പ് – സി: സെമി പ്രൊഫഷണൽ അസിസ്റ്റന്റ്, അസിസ്റ്റന്റ് മാനേജർ (ഗസ്റ്റ് ഹൗസ്), സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫർ, ലബോറട്ടറി അസിസ്റ്റന്റ്, ഡ്രാഫ്റ്റ്സ്മാൻ, വിവിധ ട്രേഡുകളിലുള്ള വർക്സ് അസിസ്റ്റന്റ് (വയർമാൻ, പ്ലംബർ, കാർപെന്റർ മുതലായവ).
കൂടാതെ ലിഫ്റ്റ് ഓപ്പറേറ്റർ, ജൂനിയർ അസിസ്റ്റന്റ്, കുക്ക്, മൾട്ടി ടാസ്കിംഗ് സ്റ്റാഫ് (ഓഫീസ് അറ്റൻഡന്റ്), മെസ് ഹെൽപ്പർ, ലബോറട്ടറി അറ്റൻഡന്റ്, ലൈബ്രറി അറ്റൻഡന്റ്, ഗ്രൗണ്ട്സ്മാൻ, ആൻറി-മലേറിയ വർക്കർ തുടങ്ങി നിരവധി ഗ്രൂപ്പ് സി തസ്തികകളിലേക്കും അവസരമുണ്ട്.
തെരഞ്ഞെടുപ്പ് രീതി (Selection Process)
ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നത് സുതാര്യമായ വിവിധ ഘട്ടങ്ങളിലൂടെയാണ്:
- ലിഖിത പരീക്ഷ: രണ്ട് ഘട്ടങ്ങളായുള്ള ഒബ്ജക്ടീവ് മാതൃകയിലുള്ള പരീക്ഷകൾ ഉണ്ടായിരിക്കും. തെറ്റായ ഉത്തരങ്ങൾക്ക് നെഗറ്റീവ് മാർക്കിംഗ് ബാധകമാണ്.
- സ്കിൽ ടെസ്റ്റ്: ടൈപ്പിംഗ്, സ്റ്റെനോഗ്രാഫി തുടങ്ങിയവ ആവശ്യമായ തസ്തികകൾക്ക് പ്രത്യേക സ്കിൽ ടെസ്റ്റ് നടത്തുന്നതാണ്.
- അഭിമുഖം (Interview): കേന്ദ്ര സർക്കാർ മാനദണ്ഡങ്ങൾ പ്രകാരം ഗ്രൂപ്പ് ‘ബി’, ഗ്രൂപ്പ് ‘സി’ തസ്തികകൾക്ക് അഭിമുഖം ഉണ്ടായിരിക്കുന്നതല്ല. എന്നാൽ ഗ്രൂപ്പ് ‘എ’ തസ്തികകൾക്ക് പരീക്ഷയോടൊപ്പം അഭിമുഖവും ഉണ്ടായിരിക്കും.
പ്രധാന വിവരങ്ങൾ ഒറ്റനോട്ടത്തിൽ:
- യോഗ്യത: പത്താം ക്ലാസ്, പ്ലസ്ടു, ബിരുദം, മാസ്റ്റർ ബിരുദം (തസ്തികയ്ക്ക് അനുസൃതമായി മാറും).
- അവസാന തീയതി: ജൂലൈ 27, 2026.
- ഔദ്യോഗിക വിജ്ഞാപനത്തിന്: JNU Recruitment 2026 Notification
നോട്ടിഫിക്കേഷൻ കിട്ടാൻ ക്ലിക്ക് ചെയ്യൂ
ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ഇപ്പോൾ തന്നെ അംഗമാകൂ: https://whatsapp.com/channel/0029VbDOmz3DzgT83lMzu01s
