പ്ലസ് ടു യോ​ഗ്യത!: സർക്കാർ ജോലി, കേരള പൗൾട്രി ഡെവലപ്‌മെന്റ് കോർപ്പറേഷനിൽ അവസരം

KERALA PSC

📍 India

🎓 Qualification 12th Pass
💼 Job Type Onsite
📅 Last Date 05/08/2026 12:00 am

കേരള സംസ്ഥാന പൗൾട്രി ഡെവലപ്‌മെന്റ് കോർപ്പറേഷനിൽ മാനേജിംഗ് ഡയറക്ടറുടെ പ്രൈവറ്റ് സെക്രട്ടറി തസ്തികയിലേക്ക് നിയമനം നടക്കുന്നു. സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. 2026 ഓഗസ്റ്റ് 5 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

തസ്തികയും ശമ്പളവും

  • തസ്തിക: പ്രൈവറ്റ് സെക്രട്ടറി ടു മാനേജിംഗ് ഡയറക്ടർ.
  • ഒഴിവുകൾ: 01.
  • ശമ്പള സ്കെയിൽ: 9,940 രൂപ മുതൽ 16,590 രൂപ വരെ.

യോഗ്യതകൾ

  • വിദ്യാഭ്യാസ യോഗ്യത: പ്ലസ് ടു പാസായിരിക്കണം.
  • ടൈപ്പ്റൈറ്റിംഗ്: മലയാളം, ഇംഗ്ലീഷ് ടൈപ്പ്റൈറ്റിംഗിൽ ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റ് (കെ.ജി.ടി.ഇ).
  • ഷോർട്ട്ഹാൻഡ്: മലയാളം, ഇംഗ്ലീഷ് ഷോർട്ട്ഹാൻഡിൽ ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റ് (കെ.ജി.ടി.ഇ).
  • കമ്പ്യൂട്ടർ: കമ്പ്യൂട്ടർ വേഡ് പ്രോസസ്സിംഗിലുള്ള സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

പ്രായപരിധി

18 നും 40 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം (ജനനത്തീയതി: 02.01.1986 – 01.01.2008 കാലയളവിൽ). പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗക്കാർക്കും പിന്നാക്ക വിഭാഗക്കാർക്കും നിയമാനുസൃത വയസ്സിളവ് ലഭിക്കും.

അപേക്ഷിക്കേണ്ട വിധം

കേരള പി.എസ്.സി-യുടെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ (One Time Registration) പൂർത്തിയാക്കിയ ശേഷം അപേക്ഷിക്കണം. നിലവിൽ രജിസ്റ്റർ ചെയ്തവർക്ക് അവരുടെ പ്രൊഫൈൽ ലോഗിൻ ചെയ്ത് നേരിട്ട് അപേക്ഷിക്കാം. അപേക്ഷാ ഫീസ് നൽകേണ്ടതില്ല.

നോട്ടിഫിക്കേഷൻ കിട്ടാൻ ക്ലിക്ക് ചെയ്യൂ

ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ഇപ്പോൾ തന്നെ അംഗമാകൂ: https://whatsapp.com/channel/0029VbDOmz3DzgT83lMzu01s

error: Content is protected !!
Scroll to Top
Chat on WhatsApp 1