ഡിഗ്രി മുതൽ യോഗ്യത: വിഴിഞ്ഞം പോർട്ടിൽ ഒഴിവുകൾ
Vizhinjam Port
📍 India
🎓 Qualification
Graduate
💼 Job Type
Onsite
📅 Last Date
09/12/2026 12:00 am

വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡിലേക്ക് (VISL) കരാർ അടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ അഞ്ച് ഒഴിവുകളാണുള്ളത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഡിസംബർ 9 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഒഴിവുകളും യോഗ്യതയും
- അസിസ്റ്റന്റ് മാനേജർ (പ്രോജക്ട്സ്) – 1 ഒഴിവ്
- യോഗ്യത: സിവിൽ എഞ്ചിനീയറിങ്ങിൽ ബി.ഇ./ബി.ടെക്. കൂടാതെ സിവിൽ/ഇൻഡസ്ട്രിയൽ എഞ്ചിനീയറിങ്, ഓപ്പറേഷൻസ് മാനേജ്‌മെന്റ്, ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, അല്ലെങ്കിൽ പോർട്ട് ആൻഡ് ഷിപ്പിങ് മാനേജ്‌മെന്റ് എന്നിവയിൽ പി.ജി.
- പ്രവൃത്തിപരിചയം: കുറഞ്ഞത് 3 വർഷം.
- പ്രായപരിധി: 35 വയസ്സ് | ശമ്പളം: 42,500 രൂപ.
- ഫിനാൻസ് ഓഫീസർ – 1 ഒഴിവ്
- യോഗ്യത: ബി.കോം, സി.എ. ഇന്റർ.
- പ്രവൃത്തിപരിചയം: സർക്കാർ/അർധസർക്കാർ അല്ലെങ്കിൽ അംഗീകൃത സ്വകാര്യ സ്ഥാപനങ്ങളുടെ അക്കൗണ്ട്സ് വിഭാഗത്തിൽ കുറഞ്ഞത് 10 വർഷം.
- പ്രായപരിധി: 45 വയസ്സ് | ശമ്പളം: 40,000 രൂപ.
- ജൂനിയർ പ്രോജക്ട് ഓഫീസർ (ബ്രേക്ക്‌വാട്ടർ നിർമാണം) – 1 ഒഴിവ്
- യോഗ്യത: സിവിൽ എഞ്ചിനീയറിങ്ങിൽ ബി.ഇ./ബി.ടെക് അല്ലെങ്കിൽ ഡിപ്ലോമ.
- പ്രവൃത്തിപരിചയം: സർക്കാർ അടിസ്ഥാനസൗകര്യ പദ്ധതികളിൽ ബി.ടെക്/ബി.ഇ.ക്കാർക്ക് 3 വർഷവും ഡിപ്ലോമക്കാർക്ക് 5 വർഷവും പരിചയം.
- പ്രായപരിധി: 45 വയസ്സ് | ശമ്പളം: 35,000 രൂപ.
- ഫീൽഡ് എഞ്ചിനീയർ – 1 ഒഴിവ്
- യോഗ്യത: സിവിൽ എഞ്ചിനീയറിങ്ങിൽ ബി.ഇ./ബി.ടെക് അല്ലെങ്കിൽ ഡിപ്ലോമ.
- പ്രവൃത്തിപരിചയം: ബി.ഇ./ബി.ടെക്.ക്കാർക്ക് 1 വർഷവും ഡിപ്ലോമക്കാർക്ക് 3 വർഷവും പരിചയം (സമുദ്രനിർമാണ പ്രവൃത്തികളിൽ പരിചയമുള്ളവർക്ക് മുൻഗണന).
- പ്രായപരിധി: 30 വയസ്സ് | ശമ്പളം: 27,500 രൂപ.
- അക്കൗണ്ട്സ് ക്ലർക്ക് – 1 ഒഴിവ്
- യോഗ്യത: ബി.കോം, ടാലി (Tally) പരിജ്ഞാനം.
- പ്രവൃത്തിപരിചയം: അക്കൗണ്ട്സ് വിഭാഗത്തിൽ കുറഞ്ഞത് 2 വർഷം.
- പ്രായപരിധി: 36 വയസ്സ് | ശമ്പളം: 22,240 രൂപ.
ALSO READ: ITI മുതൽ യോഗ്യത; കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ FACTൽ ജോലി നേടാം
അപേക്ഷിക്കേണ്ട വിധം
സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റിന്റെ (CMD) ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ അപ്‌ലോഡ് ചെയ്യേണ്ടതാണ്. എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
നോട്ടിഫിക്കേഷൻ കിട്ടാൻ ക്ലിക്ക് ചെയ്യൂ
📢 ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ഇപ്പോൾ തന്നെ അംഗമാകൂ
https://whatsapp.com/channel/0029VbDOmz3DzgT83lMzu01s
Qualifications starting from a degree: Numerous vacancies at Vizhinjam Port
