SBI-ൽ ജോലി നേടാൻ സുവർണാവസരം: 1500 പ്രൊബേഷനറി ഓഫീസർ ഒഴിവുകൾ; ബിരുദധാരികൾക്ക് ഇപ്പോൾ അപേക്ഷിക്കാം!
SBI
📍 India

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ (SBI) കരിയർ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്കായി ഇതാ ഒരു സുവർണാവസരം. പ്രൊബേഷനറി ഓഫീസർ (PO) തസ്തികയിലേക്ക് 1500 ഒഴിവുകളിലേക്ക് ബാങ്ക് അപേക്ഷ ക്ഷണിച്ചു. ബാങ്കിംഗ് മേഖലയിൽ മികച്ച ശമ്പളവും തൊഴിൽ സുരക്ഷിതത്വവും ആഗ്രഹിക്കുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. എസ് ബി ഐയുടെ പ്രൊബേഷനറി ഓഫീസർ ആയി തെരഞ്ഞെടുത്താൽ ഓഫിസർ ലെവൽ തസ്തികയിൽ ആകും നിയമനം. മികച്ച ശമ്പളം,തൊഴിൽ സുരക്ഷിതത്വം,പ്രൊമോഷൻ എന്നിവ ഉണ്ടാകും. ഇന്ത്യയിലുടനീളം ട്രാൻസ്ഫർ ലഭിക്കാനും മികച്ച പ്രകടനം കാഴ്ചവെച്ചാൽ ഉയർന്ന പൊസിഷൻസ് വരെ എത്താൻ കഴിയും.
പ്രധാന വിവരങ്ങൾ:
- ആകെ ഒഴിവുകൾ: 1500
- അപേക്ഷിക്കേണ്ട അവസാന തീയതി: 2026 ജൂലൈ 8
യോഗ്യതകൾ:
- വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഏതെങ്കിലും വിഷയത്തിലെ ബിരുദം. 2026 സെപ്റ്റംബർ 30-നകം ബിരുദം പൂർത്തിയാക്കുന്ന അവസാന വർഷ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാൻ അർഹതയുണ്ട്.
- പ്രായപരിധി: 21 മുതൽ 30 വയസ്സ് വരെ (2026 ഏപ്രിൽ 1-ലെ കണക്കുപ്രകാരം). SC/ST/OBC/PwBD വിഭാഗക്കാർക്ക് സർക്കാർ മാനദണ്ഡങ്ങൾ പ്രകാരം വയസ്സിളവ് ലഭിക്കും.
തെരഞ്ഞെടുപ്പ് പ്രക്രിയ: മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്:
- പ്രിലിമിനറി പരീക്ഷ: പ്രാഥമിക ഘട്ട പരീക്ഷ.
- മെയിൻസ് പരീക്ഷ: റീസണിങ്, ഡേറ്റ അനലൈസിസ്, ബാങ്കിങ് അവയർനസ്, ഇംഗ്ലീഷ് ഭാഷ എന്നിവ ഉൾപ്പെടുന്ന പരീക്ഷ.
- ഇന്റർവ്യൂ: മെയിൻസ് വിജയികൾക്കായി സൈക്കോമെട്രിക് ടെസ്റ്റ്, ഗ്രൂപ്പ് എക്സർസൈസ്, ഇന്റർവ്യൂ എന്നിവ നടക്കും. തുടർന്ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കും.
കേരളത്തിലെ പ്രധാന നഗരങ്ങളായ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തൃശ്ശൂർ, കൊല്ലം, ആലപ്പുഴ, കോട്ടയം, മലപ്പുറം, പാലക്കാട്, കണ്ണൂർ എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങൾ ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും എസ്.ബി.ഐയുടെ ഔദ്യോഗിക വിജ്ഞാപനം സന്ദർശിക്കുക:
നോട്ടിഫിക്കേഷൻ കിട്ടാൻ ക്ലിക്ക് ചെയ്യൂ
ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ഇപ്പോൾ തന്നെ അംഗമാകൂ: https://whatsapp.com/channel/0029VbDOmz3DzgT83lMzu01s
