കൊച്ചിയിൽ അവസരം, പ്രതിരോധ ഗവേഷണ സ്ഥാപനത്തിൽ ഇന്റേൺഷിപ്പ്; 30,000 രൂപ സ്റ്റൈപ്പന്റ്
NPOL
📅 Last Date: 15/06/2026
💰 Scholarship Amount
30,000
✅ Eligibility
🎓 Courses Eligible
🏷 Scholarship Type
📄 Documents Required
📅 Last Date
15/06/2026
⚠️ Submit your scholarship application before the closing date.
കൊച്ചി തൃക്കാക്കരയിലുള്ള, പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷന്റെ (DRDO) ലബോറട്ടറിയായ നേവൽ ഫിസിക്കൽ ആൻഡ് ഓഷ്യനോഗ്രാഫിക് ലബോറട്ടറി (NPOL) ആറുമാസത്തെ പെയ്ഡ് ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു. എൻജിനിയറിങ്, സയൻസ് ബിരുദധാരികൾക്കാണ് അവസരം.
ഒഴിവുകൾ (വിഭാഗം തിരിച്ച്)
| വിഭാഗം (Discipline) | ഒഴിവുകളുടെ എണ്ണം |
| കംപ്യുട്ടർ സയൻസ്, AI & ML, ഡാറ്റ സയൻസ് | 12 |
| ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എൻജിനിയറിങ് | 10 |
| ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എൻജിനിയറിങ് | 10 |
| ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിങ് | 10 |
| മെക്കാനിക്കൽ എൻജിനിയറിങ് | 5 |
| കെമിക്കൽ എൻജിനിയറിങ് | 4 |
| പോളിമർ സയൻസ് / ടെക്നോളജി | 4 |
| ഫിസിക്സ് | 2 |
| ഓപ്റ്റോ ഇലക്ട്രോണിക്സ് | 2 |
| ഓഷ്യൻ സയൻസ് | 2 |
| ഓഷ്യൻ ടെക്നോളജി | 2 |
യോഗ്യത മാനദണ്ഡങ്ങൾ
- വിദ്യാഭ്യാസ യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ AICTE/UGC അംഗീകൃത സ്ഥാപനത്തിൽ പഠിക്കുന്ന അവസാന വർഷ യുജി/പിജി (UG/PG) വിദ്യാർഥികൾ ആയിരിക്കണം.
- അക്കാദമിക് യോഗ്യത: കുറഞ്ഞത് 75% മാർക്ക് അല്ലെങ്കിൽ 7.5 CGPA/SGPA ഉണ്ടായിരിക്കണം.
- പ്രത്യേക നിബന്ധന: ഈ 6 മാസത്തെ ഇന്റേൺഷിപ്പ്/പ്രോജക്ട് വിദ്യാർത്ഥിയുടെ കോഴ്സിന്റെ ഭാഗമായിരിക്കണം.
- പ്രായപരിധി: പരമാവധി 28 വയസ്സ്.
ആനുകൂല്യങ്ങളും തെരഞ്ഞെടുപ്പും
- സ്റ്റൈപ്പൻഡ്: തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് 30,000 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും.
- തെരഞ്ഞെടുപ്പ് രീതി: അക്കാദമിക് മെറിറ്റിന്റെ അടിസ്ഥാനത്തിൽ വിദ്യാർഥികളെ ഷോർട് ലിസ്റ്റ് ചെയ്യും. തുടർന്ന് നേരിട്ടോ, ഫോൺ വഴിയോ, വീഡിയോ കോൺഫറൻസിലൂടെയോ ഉള്ള ഇന്ററാക്ഷൻ/അഭിമുഖം, രേഖാ പരിശോധന എന്നിവയ്ക്ക് ശേഷം അന്തിമ പട്ടിക തയ്യാറാക്കും.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2026 ജൂൺ 15
പരിശീലനം ആരംഭിക്കുന്നത്: 2026 ജൂലൈ 1 മുതൽ.
നോട്ടിഫിക്കേഷൻ വായിക്കാൻ ക്ലിക്ക് ചെയ്യൂ
ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ഇപ്പോൾ തന്നെ അംഗമാകൂ: https://whatsapp.com/channel/0029VbDOmz3DzgT83lMzu01s
