CUSAT Recruitment 2026 അധ്യാപക ജോലി നോക്കുന്നവർക്ക് സുവർണ്ണാവസരം: കുസാറ്റിൽ 1.25 ലക്ഷം ശമ്പളത്തിൽ നിയമനം

CUSAT

📍 Ernakulam

🎓 Qualification
💼 Job Type Onsite
📅 Last Date 15/09/2026 12:00 am

കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (CUSAT) വിവിധ വിഭാഗങ്ങളിലായി അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഞ്ച് വർഷത്തെ പ്രാരംഭ ടെന്യൂർ അടിസ്ഥാനത്തിലാണ് നിയമനം നടക്കുന്നത്.

തസ്തികകളും യോഗ്യതകളും

1. അസോസിയേറ്റ് പ്രൊഫസർ (മറൈൻ എഞ്ചിനീയറിങ്)

  • യോഗ്യത: മറൈൻ എഞ്ചിനീയറിങ് / മെക്കാനിക്കൽ എഞ്ചിനീയറിങ് / നേവൽ ആർക്കിടെക്ചർ എന്നിവയിലൊന്നിൽ ബി.ടെക്. ഒപ്പം ഫസ്റ്റ് ക്ലാസ് സർട്ടിഫിക്കറ്റ് ഓഫ് കോംപിറ്റൻസി (MEO Class 1 C.O.C) യോഗ്യതയും ഉണ്ടായിരിക്കണം.
  • പരിചയം: ബന്ധപ്പെട്ട മേഖലയിൽ 12 വർഷത്തെ പ്രവൃത്തിപരിചയം വേണം. ഇതിൽ കുറഞ്ഞത് 2 വർഷം മർച്ചന്റ് ഷിപ്പുകളിൽ ചീഫ് എഞ്ചിനീയർ ഓഫീസറായി പ്രവർത്തിച്ച പരിചയം നിർബന്ധമാണ്.
  • ശമ്പളം: പ്രതിമാസം ₹1,25,000/-

ALSO READ കൊച്ചിൻ ഷിപ്പ്‌യാർഡിൽ ഇന്റേൺഷിപ്പ് അവസരം; പത്താം ക്ലാസ് മുതൽ പിജി വരെ യോഗ്യത

2. അസിസ്റ്റന്റ് പ്രൊഫസർ (ഗണിതശാസ്ത്രം)

  • യോഗ്യത: ഗണിതശാസ്ത്രത്തിൽ (Mathematics) 55 ശതമാനം മാർക്കോടെ മാസ്റ്റേഴ്സ് ബിരുദവും UGC/CSIR NET യോഗ്യതയും ഉണ്ടായിരിക്കണം. (ബന്ധപ്പെട്ട വിഷയത്തിൽ പിഎച്ച്ഡി ഉള്ളവർക്കും അപേക്ഷിക്കാം).
  • ശമ്പളം: പ്രതിമാസം ₹45,000/-

അപേക്ഷാ ഫീസ്

  • പൊതു വിഭാഗം: ₹950
  • SC / ST വിഭാഗം: ₹195

പ്രധാന തീയതികളും അപേക്ഷിക്കേണ്ട വിധവും

  • ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2026 സെപ്റ്റംബർ 15
  • ഹാർഡ് കോപ്പി ലഭിക്കേണ്ട അവസാന തീയതി: 2026 സെപ്റ്റംബർ 22

ഓൺലൈനായി അപേക്ഷിച്ച ശേഷം അപേക്ഷയുടെ പ്രിന്റൗട്ടും ആവശ്യമായ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സെപ്റ്റംബർ 22-ന് മുൻപായി “രജിസ്ട്രാർ, കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാല” എന്ന വിലാസത്തിൽ ലഭിക്കത്തക്ക വിധം അയക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്കും വിജ്ഞാപനം പരിശോധിക്കുന്നതിനുമായി CUSAT Recruitment Portal സന്ദർശിക്കുക.

നോട്ടിഫിക്കേഷൻ കിട്ടാൻ ക്ലിക്ക് ചെയ്യൂ

📢 ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ഇപ്പോൾ തന്നെ അംഗമാകൂ
https://whatsapp.com/channel/0029VbDOmz3DzgT83lMzu01s

CUSAT Recruitment Associate Professor, Assistant Professor Posts; Salary Up to Rs 1.25 Lakh

error: Content is protected !!
Scroll to Top
Chat on WhatsApp 1